ഡല്‍ഹി: ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ജനസമ്മിതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് വാജ്പേയിയുടെ പേരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാജ്പേയി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെയാണ് എന്‍ഡിഎ സഖ്യത്തിന്റെ വളര്‍ച്ച ആരംഭിച്ചത്. 2004-ല്‍ കോണ്‍ഗ്രസ് സഖ്യം വീണ്ടും അധികാരത്തിലെത്തിയതോടെയാണ് വാജ്പേയിക്കുള്ള ജനപിന്തുണ അല്പം കുറഞ്ഞു. 2014-ല്‍ മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വാജ്പേയിയുടെ പ്രാധാന്യം വീണ്ടും വര്‍ധിച്ചു.
ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ വാജ്പേയിയുടെ പേരാണ് മോദി സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികള്‍ക്കും നല്‍കിയിരിക്കുന്നത്.
Discussion about this post