ലക്നൗ:രാഹുല്‍ജി നല്ല കുട്ടിയാണെന്ന് യുപി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് . കഴിഞ്ഞ ജൂലായില്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിവുള്ള കുട്ടിയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടി ഓര്‍മ്മപ്പെടുത്തിയാണ് അഖിലേഷിന്റെ ഇപ്പോഴത്തെ പ്രസ്താവന.
അടുത്ത വര്‍ഷം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനായിരുന്നു അഖിലേഷിന്റെ നല്ല കുട്ടി കമന്റ്.
”രാഹുല്‍ജി വളരെ നല്ല മനുഷ്യനാണ്. നല്ല കുട്ടിയാണ്. യു.പിയില്‍ അദ്ദേഹം കൂടുതല്‍ സമയം ചിലവിട്ടാല്‍ അത് ഞങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കും. രണ്ടു നല്ല വ്യക്തികള്‍ അടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്.” അഖിലേഷ് യാദവ്.
കഴിഞ്ഞ ജൂലൈയില്‍ നടന്ന സന്ദര്‍ശനത്തില്‍ യു.പിയിലെ യുവ മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിവുള്ള കുട്ടിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അടുത്ത വര്‍ഷം വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി, മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരെയാണ് അഖിലേഷിന്റെ പാര്‍ട്ടി നേരിടേണ്ടത്.
Discussion about this post