തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത എട്ടിനം മരുന്നുകളുടെ വിതരണവും വില്പനയും ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സംസ്ഥാനത്ത് നിരോധിച്ചു.
TELKOM40, Amoxycillin & Dicloxacillin Capsules, Paracetamol Tablets IP, GENIN GDG1504, Amoxcyllin & Pottassium Clavulanate Oral Suspension IP, Metformin Hydrochloride Tablets, DILVAS2.5, Zolerab Tablets എന്നീ മരുന്നുകളുടെ നിശ്ചിത ബാച്ചുകളുടെ വില്പനയാണ് നിരോധിച്ചത്. നിരോധിക്കപ്പെട്ട ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവ വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കാനും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
Discussion about this post