ഭോപ്പാല്‍: പത്ത് രൂപയ്ക്ക് താലി മീല്‍സ് പദ്ധതിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്. സബസീഡി നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍ തന്നെ ഭോപ്പാലില്‍ നടക്കും.
ബിജെപിയുടെ പാച്മാരി കണ്‍വെന്‍ഷനില്‍ പദ്ധതി പാര്‍ട്ടി അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. സെപ്തംബര്‍ 25ന് ദീനദാല് ഉപാധ്യായ ജന്മദിനത്തില് പദ്ധതി നാടിന് സമര്‍പ്പിക്കുമെന്നാണ് സൂചന.2018ല്‍ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പദ്ധതി എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ചപ്പാത്തി, ചോറ്, അച്ചാര്‍, എന്നിവയടങ്ങിയ ആഹാരമാണ് താലി മീല്‍സ്.
ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഭക്ഷ്യവകുപ്പിനും, മുനിസിപ്പല്‍ കോര്‍പ്പറേഷനും വിവിധ ഔട്ട്ലെറ്റുകള് വഴി മീല്‍സ് വിതരണം ചെയ്യും.
തമിഴ്നാട്ടില്‍ ജയലളിത നടപ്പാക്കിയ അമ്മ കാന്റീന്, ഒറീസയില്‍ നടപ്പാക്കിയ ആഹാര്‍ യോജന എന്നി പദ്ധതികളുടെ ചുലട് പിടിച്ചാണ് മധ്യപ്രദേശിലും സബ്സീഡി നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്.
Discussion about this post