തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ചു ദിവസത്തേയ്ക്ക് തുടര്‍ച്ചയായ ബാങ്ക് അവധി. ബക്രീദും ഓണവും ഒപ്പം രണ്ടാം ശനിയും ഞായറും വന്നതോടെയാണ് തുടര്‍ച്ചയായ അഞ്ച് ബാങ്ക് അവധി എത്തുന്നത്. ഇനി അടുത്ത വ്യാഴാഴ്ചയാണ് തുറക്കുക.
എന്നാല്‍, തുടര്‍ച്ചയായ അവധി ജനങ്ങളെ വലയ്ക്കും എന്നതിനാല്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചു. ഈ അഞ്ചു ദിവസത്തെ അവധിയ്ക്കു ശേഷം എത്തുന്ന ശ്രീനാരായണ ഗുരു ജയന്തിയും ഞായറാഴ്ചയും വീണ്ടും അവധി. ചുരുക്കത്തില്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ഏഴ് ബാങ്ക് അവധികള്‍ വരുന്നത് ഉപഭോക്താക്കളെ വലച്ചേക്കും.
അതേസമയം, ഭൂരിഭാഗം ബാങ്കുകളുടെയും ക്ലിയറിങ് സര്‍വീസ് ചെന്നൈയില്‍ നിന്നും ആയതിനാല്‍ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം തടസ്സപ്പെട്ടേക്കില്ല.
Discussion about this post