മലപ്പുറം: മലപ്പുറത്ത് മോഷണക്കേസിലെ പ്രതിയെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. വണ്ടൂര്‍ പള്ളിക്കുന്ന് പാലയ്ക്കാത്തൊടി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് മരിച്ചത്.
ടയര്‍ മോഷണമടക്കം മൂന്ന് കേസുകളും രണ്ട് വാറന്റും ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങിമരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post