മലപ്പുറം: വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ടയര്‍ മോഷണക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്ഐയെ സസ്പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് എസ്.പി അറിയിച്ചു.
ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ലത്തീഫ് എന്ന പ്രതിയാണ് തൂങ്ങിമരിച്ചത്. രാവിലെ ടോയ്ലറ്റില് പോകണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പോലീസുകാര്‍ ഇയാളെ കൊണ്ടുപോയിരുന്നു. ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനെതുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ ടോയ്ലറ്റിനുള്ളില് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. അബ്ദുള്‍ ലത്തീഫ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും പോലീസ് സ്റ്റേഷന് ഉപരോധിച്ചു. മൃതദേഹം ഇപ്പോഴും പോലീസ് സ്റ്റേഷനിലുള്ളില്‍ തന്നെയാണുള്ളത്.
Discussion about this post