ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ എച്ച്.യു.എല്‍, ഡാബര്‍, കോള്‍ഗേറ്റ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം പതാഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സി.ഇ.ഒ ആചാര്യ ബാലകൃഷ്ണയും. ഹരൂര്‍ ഇന്ത്യ പുറത്തുവിട്ട ഈ വര്‍ഷത്തെ സമ്പന്ന പട്ടിക അനുസരിച്ച് ആചാര്യ ബാലകൃഷ്ണയുടെ ആസ്തി 25,600 കോടി രൂപയാണ്. 2016 ജൂലായ് 31 വരെയുളള കണക്ക പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.
എഫ്എംസിജി സെക്ടറുകളില്‍ സമ്പന്നര്‍ ഡാബര്‍ ഉടമ ആനന്ദ് ബര്‍മാന്‍ ആണ്. 41,800 കോടിയാണ് ആനന്ദിന്റെ ആസ്തി. ബ്രിട്ടനിയയുടെ നുസ്ലി വാഡിയ 20,400 കോടി രൂപയുമായി 31ാം റാങ്കിലും മാരീകോയുടെ ഹാര്‍ഷ് മാരിവാല 19,600 കോടിയുമായി 32ാം സ്ഥാനത്തുമുണ്ട്. അയ്യായിരം കോടി രൂപയാണ് ഈ വര്‍ഷം പതാഞ്ജലിയുടെ വിറ്റുവരക്. അടുത്ത വര്‍ഷം ഇത് പതിനായിരം കോടിയാകുമെന്നാണ് പ്രതീക്ഷ. എഫ്,സിജി മേഖലകയില്‍ 14% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രോഗ്രസീവ് ഗ്രോസര്‍ ഇന്ത്യയുടെ കണക്ക്.
Discussion about this post