തൊടുപുഴ: തൊടുപുഴയില്‍ പുലര്‍ച്ചെ 4 മണിക്ക് കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തിയ ശേഷം കെട്ടിയിട്ട് മോഷണം. തൊടുപുഴ ടൗണില്‍ പെട്രോള്‍ പമ്പ് നടത്തുന്ന കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് നാലു പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്. 5 പവന് സ്വര്‍ണ്ണവും ഒന്നേ മുക്കാല്‍ ലക്ഷം രൂപയും സംഘം കവര്‍ന്നു.
കവര്‍ച്ചാ സംഘത്തിനൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നതായി വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയാണ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്ത്തിയതെന്നാണ് വിവരം. സംഘത്തിലെ അംഗങ്ങള്‍ സംസാരിച്ചത് മലയാളമല്ലെന്നും വീട്ടുകാര്‍ പൊലീസിന് വിവരം നല്കി. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ ബാലചന്ദ്രനും ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post