റിയാദ് : സൗദി അറേബ്യയില്‍ പെപ്സി കുടിച്ചതിന് ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലിയതായി വെളിപ്പെടുത്തല്‍. സാമൂഹ്യവിവിദഗ്ധനായ ഡോക്ടര്‍ അബ്ദുള്‍ അസീസ് അല്‍ സിര്‍ എന്നയാളാണ് സൗദി ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
പെപ്സി കുടിക്കരുതെന്ന് ഭാര്യയെ വിലക്കിയിട്ടും തന്റെ അനുവാദമില്ലാതെ കുടിച്ചതിനാണ് ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലിയതന്ന് ഇദ്ദേഹം പറയുന്നു.നാല് കുട്ടികള്‍ ഇവര്ക്കുണ്ടെന്നുള്ളത് വിവാഹമോചനത്തിന് തടസ്സമായതേയില്ല. തന്റെ അഭാവത്തില്‍ തന്നോട് വിശ്വാസ വഞ്ചന കാണിച്ചതിനാണ് ഇയാള്‍ വിവാഹമോചനം നടത്തിയതെന്നും ഇദ്ദേഹം പറയുന്നു.
സൗദിയില്‍ നിസാര കാര്യങ്ങള്‍ക്കാണ് വിവാഹമോചനങ്ങള്‍ നടക്കാറുള്ളതെന്ന് ഡോക്ടര്‍ അബ്ദള്‍ അസീസ് പറഞ്ഞു.പെപ്സി കുടിച്ചതിന് വിവാഹബന്ധം വേര്‍പെടുത്തിയ ആളുകളുടെ വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ കല്ലയാണത്തിന് ശേഷം പെണ്‍കുട്ടിയുടെ തട്ടം മാറ്റി നോക്കിയ യുവാവ് താന്‍ മുമ്പ് കണ്ട പെണ്‍കുട്ടിയെ അല്ല വിവാഹം ചെയ്തതെന്ന കാരണത്താലാണ് മൊഴി ചൊല്ലിയതെന്നും ഇദ്ദേഹം പറഞ്ഞു.
Discussion about this post