ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ദക്ഷിണാഫ്രിക്കന്‍ താരം ഡി വില്ല്യേഴ്സിന് ഒരാരാധകന് അയച്ച കത്ത് വൈറലാകുന്നു.’നിരവധി ആളുകളും ലോകത്തെ മികച്ച ബാറ്റ്സ്മാനായി താങ്കളെ കരുതുന്നുണ്ട് എന്ന് എനിക്കറിയാം. പക്ഷെ ഞാനങ്ങനെ കരുതുന്നില്ല..കാരണം നിങ്ങള്‍ മനുഷ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല… കുട്ടികളുടെ ഹീറോയായ സൂപ്പര്‍മാനെ കുറിച്ച് വായിച്ചിട്ടുണ്ടോ . മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലെത്തി മനുഷ്യരെ സഹായിക്കുന്ന സുപ്പര്മാനെ കുറിച്ച്. അതെ..താങ്കള്‍ സൂപ്പര്‍മാനാണ് താങ്കള്‍..അല്ലെങ്കില്‍ അതുപോലെയുളള മറ്റൊരു അമാനുഷിക ശക്തി’-എന്നിങ്ങനെ ഡി വില്ലേഴ്സിനെ അടയാളപ്പെടുത്തുകയാണ് ഈ ആരാധകന്.
കത്ത് വായിക്കാം-
‘പ്രിയപ്പെട്ട ഡിവില്ല്യേഴ്സ്
താങ്കള്‍ക്ക് ഈ കത്ത് വായിക്കുമ്പോള്‍ സംശയം ഉണ്ടായേക്കാം. ഇത് എന്നെ ഇഷ്ടപ്പെന്ന ആള് തന്നെ എഴുതിയതാണോയെന്ന്. എങ്കിലും ഈ കത്ത് ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ രണ്ട് മിനിറ്റ് ഇത് വായിക്കാന്‍ ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഡിവില്ല്യേഴ്സ്..പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ തന്നെ കരുതുന്നുണ്ടാകാം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് താങ്കളെന്ന് ..എന്നാല്‍ എനിക്ക് അത്തരം അഭിപ്രായം ഇല്ല. നിരവധി ആളുകളും ലോകത്തെ മികച്ച ബാറ്റ്സ്മാനായി താങ്കളെ കരുതുന്നുണ്ട് എന്ന് എനിക്കറിയാം. പക്ഷെ ഞാനങ്ങനെ കരുതുന്നില്ല..കാരണം നിങ്ങള്‍ മനുഷ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…
കുട്ടികളുടെ ഹീറോയായ സൂപ്പര്‍മാനെ കുറിച്ച് വായിച്ചിട്ടുണ്ടോ . മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലെത്തി മനുഷ്യരെ സഹായിക്കുന്ന സുപ്പര്മാനെ കുറിച്ച്. അതെ..താങ്കള്‍ സൂപ്പര്‍മാനാണ് താങ്കള്‍..അല്ലെങ്കില്‍ അതുപോലെയുളള മറ്റൊരു അമാനുഷിക ശക്തി.
താങ്കള്‍ ക്രിക്കറ്റില്‍ മാത്രമല്ല..റഗ്ബി, നീന്തല്‍, ഗോള്‍ഫ്, ഹോക്കി ഉള്‍പ്പെടെ അര ഡസനോളം കായിക ഇനങ്ങളില്‍ താങ്കള്‍ സൂപ്പര്‍ സ്റ്റാറാണ്. താങ്കളുടെ സയന്‍സ് പ്രെജക്റ്റിന് നെല്‍സണ്‍ മണ്ടേല അവാര്‍ഡ് ലഭിച്ചതായും ഞാന്‍ അറിഞ്ഞു. അതിനാലാണ് ഞാന്‍ പറയുന്നത് താങ്കള്‍ ഒരു മനുഷ്യനല്ല, മനുഷ്യനെ അളക്കുന്ന ഉപാധികൊണ്ട് താങ്കളെ ഒരിക്കലും വിലയിരുത്തുന്നത് ശരിയല്ല. ഇനി താങ്കള്‍ മനുഷ്യനാണെന്ന് താങ്കള്‍ക്ക് വാദമുണ്ടെങ്കില്‍ ഡിവില്ല്യേഴ്സ് നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്ന ചുവന്ന രക്തം ഒന്ന് എനിക്ക് കാണിച്ച് തരാമോ..
‘എനിക്ക് എന്റെ റൂമില്‍ ഒറ്റയ്ക്കിരിക്കണം, ദുഖം അടക്കാനാകുന്നില്ല’ ഇന്ത്യയോട് ദക്ഷിണാഫ്രിക്ക ദയനീയമായി തോറ്റപ്പോള്‍ താങ്കള്‍ പറഞ്ഞതിങ്ങനെയാണ്. ഇതില്‍ നിന്നും താങ്കള്‍ക്ക് വികാരങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കാം പക്ഷെ അതൊന്നും താങ്കളുടെ മനുഷ്യത്വത്തിന് തെളിവല്ല. മനുഷ്യര്ക്ക അസാധ്യമായത് ഒന്നുമില്ല എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് താങ്കള്‍ ആ തോല്‍വി വഴങ്ങിയത്.
ഡിവില്ല്യേഴ്സ്, നീ ഞങ്ങളുടെ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്.. അതിനാല്‍ തന്നെ നിന്നെ മിസ്റ്റര്‍ 360 ഡിഗ്രി എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
സ്നേഹത്തോടെ ഒരു ആരാധകന്
Discussion about this post