ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് റെക്കോഡ്. ഒരു ടീമിനെതിരെ മറ്റൊരു ടീം നേടുന്ന ലോകകപ്പിലെ മികച്ച ടീം സ്ക്കോര്‍ ഇനി ഓസിസിന്റെ പേരിലാണ്. അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സാണ് കംഗാരുക്കള്‍ അടിച്ച് കൂട്ടിയത്.
2007ല്‍ ഇന്ത്യ ബെര്‍മുഡയ്ക്കെതിരെ നേടിയ 213 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയായി.
113 പന്തില്‍ നിന്ന് 178 റണ്‍സ് നേടിയ ഓപ്പണര്‍ വാര്‍ണറും, 95 റണ്‍സ് നേടിയ സ്മിത്തും, 88 റണ്‍സ് എടുത്ത മാക്സവെല്ലുമാണ് അഫ്ഗാന് ബൗളിംഗിനെ നിഷ്കരുണം കൈകാര്യം ചെയ്തത്.
Discussion about this post