രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു. കലാപം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നേരത്തെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും അരയസമാജവും സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തിരുന്നു.
ദേശസുരക്ഷ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി കലാപം സംബന്ധിച്ച അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് തയാറാണെന്ന വിവരം സി.ബി.ഐ അറിയിച്ചത്.
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 2002ല്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രതികാരമെന്നനിലയില്‍ ഏറെ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് 2003 മേയില്‍ രണ്ടാം മാറാട് കലാപമുണ്ടായതെന്നാണ് ഹരജിക്കാരന്റെ വാദം.
നേരത്തെ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നതായ സര്‍ക്കാര്‍ വിശദീകരണത്തത്തെുടര്ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍, പല മേഖലകളില്‍ നിന്നുള്ള ഇടപെടല്‍ മൂലം അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നാണ് ഹരജിക്കാരന്റെ ആരോപണമെന്ന് സി.ബി.ഐ വിശദീകരണത്തില്‍ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണം ഏറ്റെടുക്കാന്‍ സമ്മതമാണെന്ന് സി.ബി.ഐ അറിയിച്ചത്.
Discussion about this post