ചെന്നൈ: ചെന്നൈ-സിംഗപൂര്‍ വിമാനത്തില്‍ യാത്രക്കാരന്റെ സാംസങ് ഗാലക്സി നോട്ട് 2 ഫോണിന് തീ പിടിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റിന്റെ സീറ്റിനിടയില്‍ നിന്നും പുകപുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് വിമാന ജീവനക്കാര്‍ വ്യക്തമാക്കി. ലഗേജ് പരിശോധിച്ചപ്പോഴാണ് തീപിടിച്ച സാംസങ് ഫോണ്‍ കണ്ടെത്തിയത്. ഉടനെ തീ കെടുത്തിക്കളഞ്ഞ വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം നിലത്തിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. സമയോചിതമായി ഇടപെട്ട കാബിന് ക്രൂ അംഗങ്ങള്‍ തീയണച്ചതിലൂടെ വലിയ അപകടമാണ് ഒഴിവായത്.
എന്നാല്‍ അറിയിപ്പ് ലഭിച്ചിട്ടും യാത്രക്കാരന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നോവെന്ന് സംശയിക്കുന്നതായി വിമാന അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. കൂടാതെ സാംസങ് കമ്പനി എക്സിക്യൂട്ടീവുകളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post