തിരുവനന്തപുരം: വാഹന ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിനായിട്ടാണ് ഇവര്‍ പിരിവ് നടത്തിയത്. വയനാട് ആര്‍ടിഒ സത്യന്, കൊല്ലം എംവിഐ ശരത് ചന്ദ്രന്, എറണാകുളത്തെ ഉദ്യോഗസ്ഥന് ജെബി. ഐ. ചെറിയാന്, തൃശൂരിലെ ഉദ്യോഗസ്ഥന് സി.പി. രാജന് എന്നിവര്‍ക്കാണ് സസ്പെന്ഷന്.
കേസന്വേഷിക്കുന്ന വിജിലന്‍സിന്റെ ശിപാര്‍ശപ്രകാരമാണ് നടപടി. കേസിലെ ഒന്നാം പ്രതിക്ക് പിരുവു നടത്താന്‍ അനുമതി കൊടുത്തത് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും ആരോപണമുണ്ട്.
Discussion about this post