എടപ്പാള്‍: തൃശ്ശൂര്‍ എടപ്പാളില്‍ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മതിലകത്ത് വീട്ടില്‍ ശോഭന (55) ആണ് മരിച്ചത്. പട്ടിണി കിടന്നാണ് അമ്മ മരിച്ചതെന്ന് മകള്‍ പറയുന്നു. ഇവരുടെ മകള്‍ക്കും മാനസികാസ്വാസ്ഥ്യമുണ്ട്. മകളെ ഏതാനും ദിവസം മുന്‍പ് എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അയല്‍വാസികളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇവരുടെ വീട്ടില്‍ നിന്ന് ആളനക്കം ഇല്ലെന്ന് വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം എത്തി പരിശോധിച്ചപ്പോള്‍ ശോഭനയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് മകള്‍ കിടക്കുന്നത് കണ്ടത്. ശോഭനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post