പത്തനംതിട്ട: തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരണം നടത്തുന്നതിനെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പത്തനംതിട്ട ഡി.വൈ.എസ്. പി (സൈബര്‍സെല്‍) മുമ്പാകെ പരാതി നല്കി. ആറന്മുളവിമാനത്താവളം വേണമെന്ന് കുമ്മനം രാജശേഖരന് പറയുന്നതായി വ്യാജചിത്രം തയ്യാറാക്കി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതായാണ് പരാതി.
വ്യാജഫേസ്ബുക്ക് പോസ്റ്റ് തന്നെ തേജോവധം ചെയ്യുന്നതിനും ആശയകുഴപ്പം ഉണ്ടാക്കുന്നതിനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ,ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ആറന്മുള വിമാനത്താവളത്തിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭത്തെ തളര്‍ത്താനും തകര്‍ക്കാനും വേണ്ടി കോര്‍പ്പറേറ്റ് മാഫിയകള്‍ നടത്തുന്ന ഹീന ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജ പോസ്റ്റിങ്ങ് എന്ന് പരാതിയില്‍ വ്യക്തമാകി. താന്‍ ഇത്തരത്തിലുള്ള ഒരു സന്ദേശവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
പൈതൃക സമിതിയുടെ പ്രവര്‍ത്തകരാണ് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ കുമ്മനത്തെ അറിയിച്ചത്. വിമാനത്താവള വിരുദ്ധ പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും പദ്ധതിക്കെതിരായ പോരാട്ടം തുടരും. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍നിന്ന് ആറന്മുള പരാമര്‍ശം നീക്കണമെന്ന് മന്ത്രിയോടു ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Discussion about this post