ചെന്നൈ: തമിഴ് നടനും നിര്‍മ്മാതാവുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധദമ്പതികള്‍ രംഗത്തെത്തി. നിര്‍മ്മാതാവ് കസ്തൂരി രാജയല്ല ധനുഷിന്റെ അച്ഛനെന്നും പറഞ്ഞ് തമിഴ്നാട്ടിലെ ശിവഗംഗജില്ലയിലെ ത്രിപുവന സ്വദേശികളാണ് രംഗത്തെത്തിയിട്ടുള്ളത്.
1985ല്‍ തങ്ങള്‍ക്ക് ജനിച്ച കലൈയരസന്‍ എന്ന മകനാണ് പിന്നീട് ധനുഷ് എന്ന പേരില്‍ പ്രശസ്തനായതെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്ലസ്ടു വിന് പഠിക്കുമ്പോഴാണ് മകന് സിനിമാ മോഹവുമായി ചെന്നൈയ്ക്ക് വണ്ടി കയറിയത്. പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും കസ്തൂരി രാജയും കുടുംബവും സമ്മതിച്ചില്ല. വലിയ നടനായതോടെ ദൂരെ നിന്നു പോലും കാണാന്‍ കഴിഞ്ഞില്ലെന്നും ദമ്പതികള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ധനുഷിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. എന്നാല്‍, ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ബന്ധപ്പെട്ട ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
Discussion about this post