ശ്രീനഗര്‍ – പാക് അധീന കാശ്മീരില്‍ പാകിസ്താന് സൈന്യത്തിന് എതിരെയും പാക് ചാര സംഘടനയായ ഐ എസ് നെതിരെയും പ്രതിഷേധം .
പാക് അധീന കശ്മീരിലെ കൊട് ലി നിവാസികളാണ് പ്രതിഷേധ പ്രകടനം നടത്തിയത് . പ്രദേശത്ത് കാലങ്ങളായി നടക്കുന്ന കൊലപതാകങ്ങളിലും , വ്യാജ ഏറ്റുമുട്ടലുകളിലും പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ പ്രക്ഷോഭമായി മുന്നോട്ടു വന്നിരിക്കുന്നത് .
പാക്കിസ്ഥാന് സൈനികര്‍ പട്ടികളുടെ അത്ര പോലും വിശ്വസിക്കാന്‍ കഴിയാത്തവര്‍ ആണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു .
പാക് സൈനികര്‍ കശ്മീരിലെ കശാപ്പുക്കാര്‍ ആണെന്നുള്ള മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ പ്രകടനം നടന്നത് .
ദേശീയ നേതാവും ജമ്മുകശ്മീര്‍ നാഷണല്‍ ലിബറേഷന്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ആരിഫ് ഷാഹിദിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു .
#WATCH: Kotli residents in PoK took to the streets to protest against atrocities committed by the Pakistan Army and the ISI. (Recent) pic.twitter.com/jxbnynWrsc
— ANI (@ANI) October 2, 2016
Kotli residents in Pakistan-occupied Kashmir (PoK) took to the streets to protest against atrocities committed by Pak Army and ISI. (Recent) pic.twitter.com/CTcR8kEcdy
— ANI (@ANI) October 2, 2016
Discussion about this post