
കൊല്‍ക്കത്ത ടെസ്റ്റില്‍ ന്യൂസിലണ്ടിനെതിരെ 339 റണ്‍സിന്റെ ലീഡുമായി ഇന്ത്യ. 128 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകരെ ഇന്ത്യ 204 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 112 റണ്‍സിന്റെ മേല്‍കൈ നേടി. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 227 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 339 റണ്‍സിന്റെ ഓവറോള്‍ ലീഡ്-
സ്കോര്‍-ഇന്ത്യ 316.227/8.ന്യൂസിലണ്ട്-204
രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ 39 റണ്‍സോടെ പുറത്താകാതെ നില്ക്കുന്ന വൃദ്ധിമാന്‍ സാഹയുടേയും, 82 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും ചെറുത്ത് നില്പിലാണ് മികച്ച സ്ക്കോറിലേക്ക് എത്തിയത്. 45 റണ്‍സെടുത്ത പൂജാരയും തിളങ്ങി.
നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭൂവനേശ്വര്‍ കുമാറും, മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയത്.
Discussion about this post