തിരുവനന്തപുരം: അഭിഭാഷക-മാധ്യമ പ്രശ്നം വഷളാകുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കോടതിയിലെ മാധ്യമ വിലക്കിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുന്നതിനോട് യോജിക്കാനാവില്ല. ദേശീയ-അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുംവിധം മാധ്യമ-അഭിഭാഷക ബന്ധം കലുഷമാകുന്നത് കേരളത്തിന്റെ സല്ക്കീര്ത്തിയെത്തന്നെ ബാധിക്കും. സ്വതന്ത്രവും ന്യായയുക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അന്തരീക്ഷവും നിലനില്‍ക്കുന്ന സംസ്ഥാനം സത്യവിരുദ്ധമായ രീതിയില്‍ ചിത്രീകരിക്കപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ചില പ്രശ്നങ്ങളുണ്ടായി. അതില്‍ വൈകാരിക പ്രതികരണങ്ങളുണ്ടായി. എന്നാല്‍ എന്നും അതേ തരത്തിലേ പ്രതികരിക്കൂ എന്ന നിലപാട് ആര്‍ക്കും നല്ലതല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുന്നതിനോട് യോജിക്കാനാവില്ല. അഭിഭാഷകര്‍ അവര്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കണമെന്നും അതില്‍ നിന്ന് പിന്തിരിയണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post