തിരുവനന്തപുരം: ബജറ്റ് അവതരണവേദയിലും ദിവസവും നടത്തേണ്ട പ്രതിഷേധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ നിയമസഭയ്ക്കകത്തു കയറ്റാതെയുള്ള പ്രതിഷേധം വേണമോ, അകത്തും പുറത്തും ശക്തമായ പ്രതിഷേധം എന്ന സമീപനമാണോ വേണ്ടതെന്നും യോഗം തീരുമാനിക്കും.മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവശ്യമാണു കഴിഞ്ഞ എല്‍ഡിഎഫ് യോഗം മുന്നോട്ടുവച്ചത്. എന്നാല്‍ ധനമന്ത്രി തന്നെയാകും ബജറ്റ് അവതരിപ്പിക്കുകയെന്നു യുഡിഎഫ് വ്യക്തമാക്കിക്കഴിഞ്ഞു. പുറത്തുവച്ചേ തടയുക എന്ന നിലപാടെടുത്താല്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്ന സംശയം ഒരു വശത്തുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഈ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പുറത്തു തടയുക എന്നു തീരുമാനിച്ചാല്‍ അതിന് അര്‍ഥം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്ത് അണിനിരക്കുക എന്നുകൂടിയാണ്.
പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നുവെങ്കിലും എല്‍ഡിഎഫ് യോഗത്തില്‍ വി.എസ്. പങ്കെടുക്കാനാണ് എല്ലാ സാധ്യത. ഇന്നു നിയമസഭയിലും അദ്ദേഹം എത്തും.
കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെയും കാനം രാജേന്ദ്രന് സിപിഐയുടെയും സാരഥ്യം ഏറ്റെടുത്തശേഷമുള്ള ആദ്യ എല്‍ഡിഎഫ് യോഗമാണെന്നതും ശ്രദ്ധേയമാണ്. ഇടതു പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ സംസ്ഥാനത്തെ മുഖ്യധാരയില്‍ കാനം ഇടപെടുന്നതിന്റെ തുടക്കം കൂടിയാണ് ഇന്നത്തെ യോഗം.
ചെറുകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പടലപ്പിണക്കങ്ങളും യോഗത്തിനു മുന്നിലുണ്ടാകും. രണ്ടായി നില്ക്കുന്ന പാര്‍ട്ടിയില്‍ നിന്നു സ്കറിയാ തോമസും വി. സുരേന്ദ്രന്‍പിള്ളയും കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതു പി.സി. തോമസ് വിഭാഗത്തെ വെട്ടിലാക്കി. അതിനു മറുതന്ത്രം പണിയുകയാണ് അവര്‍. എന്നാല്‍ ഒന്നിച്ചുവന്നാലേ എല്‍ഡിഎഫ് യോഗത്തിനു പരിഗണിക്കൂ എന്ന ശക്തമായ സന്ദേശം നേതൃത്വം ഈ പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ട്.
Discussion about this post