പെര്‍ത്ത്:ക്രിക്കറ്റ് ലോകകപ്പില്‍ പൂള് ബിയിലെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ട് വച്ച 183 റണ്‍സ് വിജയലക്ഷ്യം. 39.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറിടന്നു. ആവേശം നിറഞ്ഞ മത്സരത്തില്‍ വിയര്‍ത്തായിരുന്നു ഇന്ത്യന്‍ വിജയം. കൊഹ്ലി 33, റെയ്ന 22എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ശര്‍മ്മ(7),ധവാന്(9),രഹാനെ(14) ജഡേജ(13) എന്നിവര്‍ വേഗത്തില്‍ പുറത്തായി. ക്യാപ്റ്റന്റെ പ്രകടനം പുറത്തെടുത്ത ധോണി(പുറത്താവാതെ 45) ഇന്ത്യന്‍ വിജയത്തിനും അമരക്കാരനായി. അശ്വിന് പുറത്താവാതെ16 റണ്‍സ് എടുത്തു.
മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വച്ച ഇന്ത്യ തുടക്കം മുതല്‍ വിന്‍ഡീസ് പ്രതിരോധത്തിലായി. തുടക്കത്തില്‍ തന്നെ മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസ് വാലറ്റത്തിന്റെ ചെറുത്ത് നില്പിലാണ് വന്‍ തകര്‍ച്ച ഒഴിവാക്കിയത്.
35 റണ്‍സെടുക്കുന്നതിനിടെ ദ്വീപുകാര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി നിര്‍ണായക ടോസ് നേടിയ വീന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ഓവറില്‍ എട്ട് റണ്ണെടുത്ത് നില്‍ക്കെ സ്മിത്താണ് (6) ആദ്യം പുറത്തായത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. സ്ക്കോര്‍ 15ല്‍ നില്‍ക്കെ സാമുവല്‍സന്‍ (2)റണ്ണൗട്ട് ആയി. മറുവശത്ത് ചെറുത്ത് നിന്നിരുന്ന ഗെയ്ലിന്റെ ഊഴമായിരുന്നു പിന്നീട് 27 റണ്‍സെടുത്ത ഗെയ്ലിനെ മുഹമ്മദ് ഷമി തന്നെ പുറത്താക്കി. റണ്ണെടുക്കാതെ റാഡ്മിന് കൂടി പുറത്തായതോടെ 35ന് അഞ്ച് എന്ന നിലയില്‍ വിന്‍ഡീസ് തകര്‍ന്നു. സിമന്‍സ്(9),റസ്സല്‍(8) എന്നിവരും വേഗത്തില്‍ കളം വിട്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഹോള്‍ഡറാണ് വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഹോള്‍ഡര്‍ 57 റണ്‍സ് നേടി
മഹമ്മദ് ഷമി(3 വിക്കറ്റ്), ഉമേഷ് യാദവ്(2 വിക്കറ്റ്), ജഡേജ(2 വിക്കറ്റ്) എന്നിവര്‍ മികച്ച ബൗളിംഗ് പുറത്തെടുത്തു. നാല് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും ഇന്ത്യ ഫീല്‍ഡിംഗിലും നിലവാരം പുലര്‍ത്തി. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദി മാച്ച്.
തുടര്‍ച്ചയായ നാലാം വിജയം നേടിയ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്.
ഈ ജയത്തോടെ വിദേശത്ത് ഏറ്റവും കൂടുതല്‍ ഏകദിനം ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന സ്ഥാനം ധോണി കരസ്ഥമാക്കി. 59 കളികളില്‍ ജയിച്ച ടീമിനെ ജയിച്ച ധോണി ഗാംഗൂലിയുടെ റെക്കോഡാണ് പഴംങ്കഥയാക്കിയത്.
Discussion about this post