ഡല്‍ഹി: പെപ്സി, കൊക്കകോള തുടങ്ങിയ അഞ്ചോളം ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളില്‍ വിഷാംശങ്ങളായ രാസവസ്തുക്കള്‍ കണ്ടെത്തിയെന്നും അവ കുടിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. കൊക്കകോള, പെപ്സി, സ്പ്രൈറ്റ്, സെവന് അപ്, മൗണ്ടന്‍ ഡ്യൂ എന്നീ അഞ്ച് ശീതള പാനീയങ്ങളിലാണ് മാരകമായ രാസവസ്തുക്കള്‍ കണ്ടെത്തിയത്. ക്രോമിയം, ലെഡ്, കാഡ്മിയം, ഡിഇഎച്ചപി സയുക്തം, ( 2 ഇഥൈല്‍ ഹെക്സല് ) തുടങ്ങി ആരോഗ്യത്തിന് ഹാനീകരമായ അഞ്ച് രാസ വസ്തുക്കള്‍ ഈ പാനീയങ്ങളില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആണ് പഠനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ പഠനത്തിലെ അന്തിമ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സാധാരണ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുന്ന ശീതള പാനീയങ്ങളില്‍ ഇത്തരം രാസവസ്തുക്കളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന രാസവസ്തുക്കള്‍ കാന്‍സര്‍ ഉള്‍പ്പെടേയുള്ള മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ശരീരത്തിലെത്തുന്ന കാഡ്മിയവും ലെഡും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടനയുള്പ്പെടേയുള്ള സമിതികളും അറിയിച്ചിടുണ്ട്.
അനുവദനീയമായതില്‍ കൂടുതല്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനാല്‍ നെസ്ലെ ഉല്പന്നമായ മാഗിക്ക് കഴിഞ്ഞ വര്‍ഷം അഞ്ച് മാസത്തോളം ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ ബ്രാന്‍ഡുകള്‍ രാജ്യത്ത നിരോധിക്കണമെന്ന ആവശ്യം ശക്തമായിടുണ്ട്.
Discussion about this post