ദുബായ്: ഇന്ത്യന്‍ വ്യവസായി 3.3 കോടി ദിര്‍ഹം വിലയുള്ള ഒറ്റ അക്കമുള്ള നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി. ബല്‍വീന്ദര്‍ സാഹ്നിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്. ജെ.ഡബ്ല്യു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്.ടി.എ. സംഘടിപ്പിച്ച ലേലത്തില്‍ വിശേഷപ്പെട്ട 80 നമ്പറുകള്‍ വില്പനയ്ക്ക് വെച്ചിരുന്നു. ഇവയില്‍തന്നെ ഏറെ വിശേഷപ്പെട്ട നമ്പറായി പരിഗണിക്കപ്പെട്ട നമ്പറാണ് ഡി-5. രണ്ട്, മൂന്ന്, നാല് അക്കങ്ങളുള്ള നമ്പറുകളും ലേലത്തില്‍ വെച്ചിരുന്നു.
അതോറ്റിയുടെ 92ാം നമ്പര്‍ പ്ലേറ്റ് ലേലമാണ് കഴിഞ്ഞദിവസം നടന്നത്.
Discussion about this post