കൊല്ലം: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് രംഗത്ത്. പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ മാത്രം പറയണമെന്നും പുറത്തു പറയുന്ന സതീശന്റെ നിലപാടട് ശരിയല്ലെന്നും രാജശേഖരന് കുറ്റപ്പെടുത്തി.
ഒരാള്‍ക്ക് ഒരുപദവിയേ വഹിക്കാന്‍ പാടുള്ളു എന്ന കാര്യത്തില്‍ ഉറച്ചു നില്ക്കുന്നുവെങ്കില് സതീശന് അത് ആദ്യം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയ സതീശന് കെപിസിസി വൈസ്പ്രസിഡന്റ് സ്ഥാനമടക്കമുള്ളവ ഉപേക്ഷിക്കണമെന്നും ശൂരനാട് രാജശേഖരന് ആവശ്യപ്പെട്ടു.
Discussion about this post