തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്, കെഎസ്ആര്‍ടിസി ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല, ഹര്‍ത്താല്‍ ഇതുവരെ സമാധാനപരമാണെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്, പത്രം, മൃതസംസ്കാരത്തിനു പോകുന്നവര്‍, വിമാനത്താവളത്തിലേക്കു പോകുന്നവര്‍, വിവാഹം, ഹജ്ജ്,ശബരിമല തീര്‍ഥാടകര്‍ എന്നിവരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തും. കനത്ത പോലിസ് സുരക്ഷയാണ് കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post