ഹിന്ദു എക്കണോമിക് ഫോറം എറണാകുളം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സൂത്ര 2015 ഏകദിന നേതൃത്വ നൈപുണ്യ ശിബിരം ഞായറാഴ്ച എറണാകുളത്ത് നടക്കും.
എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ശിബിരത്തില്‍ 400 ബിസിനസുകാരും, സിഇഒമാരും പങ്കെടുക്കും.
രാവിലെ ഒന്‍പതിന് സംബോധ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് സ്വാമി ബോധാനന്ദ സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനും, മാനേജ്മെന്റ് വിദഗ്ധനുമായ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രമുഖ ബ്രാന്‍ഡ് വിദഗ്ധന്‍ ഹരീഷ് ബിജൂര്‍, മാനേജ്മെന്റ് വിദഗ്ധന്‍ വി.കെ മാധവ് മോഹന്‍, സാമ്പത്തിക വിദഗധന്‍ പി കനക സഭാപതി, ഇന്‍ര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി സിഇഒയും അമേരിക്കന്‍ സംരംഭകനുമായ കെജി മന്മഥന് നായര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9746004499 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് -സൂത്ര 2015- ചെയര്മാന് ഡോ. വിനോദ് ബി നായര്‍, എച്ച്ഇഎഫ് എറണാകുളം ചാപ്റ്റര്‍ പ്രസിഡണ്ട് പ്രദീപ് വിഎസ് എന്നിവര്‍ അറിയിച്ചു.
Discussion about this post