തിരുവനന്തപുരം: പിണറായിയില്‍ ബിജെപി്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. മിക്കയിടത്തും ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. ചിലയിടങ്ങളില്‍ ചെറിയ അക്രമങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടായി സ്റ്റാച്യു ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഎം കൊടിമരവും ഫ്ളക്സുകളും തല്ലിത്തകര്‍ക്കുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കടതതുരുത്തിയില് ബിജെപി ഫ്ലക്സ് തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി
എറണാകുളത്തും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കോലഞ്ചേരി, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇവിടെ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും സിപിഎം കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു.
ഹര്‍ത്താലിനെത്തുടര്‍ന്ന് കോഴിക്കോട് പെരുവയല്‍ മുണ്ടക്കലില്‍ ബിജെപി പ്രവര്ത്തകന് മനുവിന്റെ പലചരക്ക് കടയ്ക്ക് അക്രമികള്‍ തീയിട്ടു.
Discussion about this post