ഡല്‍ഹി: നോയിഡയില്‍ ഹിന്‍ഡന്‍ വിഹാറില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഉന്നത നക്സല്‍ കമാന്റര്‍ പ്രദീപ് സിങ് കര്‍വാര്‍ ഉള്‍പ്പെടെ ആറ് നക്സലുകള്‍ അറസ്റ്റിലായി. ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ആക്രമണം നടത്താനെത്തിയവരാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തെരച്ചിലില്‍ അറസ്റ്റിലായത്.
പവന് ജാര്‍ഖണ്ഡ്, രജ്ഞിത്ത് പസ്വാന്, സച്ചിന് കുമാര്‍, കൃഷ്ണ കുമാര്‍, സപരാജ്, തുടങ്ങിയവരെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള നക്സലുകളാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇവര്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നക്സലുകളുടെ അറസ്റ്റ് ഉത്തര്‍പ്രദേശ് ഐജി സ്ഥിരീകരിച്ചു. പിടികൂടിയവരില്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെത്തി. പിടിയിലായവരില്‍ ഒരാള്‍ ബോംബ് നിര്‍മാണത്തില്‍ വിദഗ്ദ്ധനാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിനു മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post