വാഷിംഗ്ടണ്‍: നാല്പ്പത്താറായിരത്തില് അധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന പഠനങ്ങള്‍ പുറത്ത് വന്നു. ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിട്യൂട്ട് ആണ് പഠനം നടത്തിയത്.
തീവ്രവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് ഇത്തരത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും ട്വീറ്റ് ചെയ്യപ്പെടുന്നത്. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ ട്വിറ്റര്‍ തന്നെ തടയുന്നുണ്ടെങ്കിലും മറ്റ് പല രീതിയിലും ഐഎസ് തീവ്രവാദികളുമായി ബന്ധമുള്ള ട്വിറ്ററുകള്‍ സജീവമാണെന്നും പഠനം തെളിയിക്കുന്നു.
2014 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഐഎസ് പേരില്‍ പ്രചരിച്ചത്. ഐഎസ് തീവ്രവാദികളുമായി ബന്ധുമുണ്ടെന്നു തെളിഞ്ഞ പല അക്കൗണ്ടുകള്‍ക്കും ആയിരത്തില്‍ അധികം ഫോളോവേഴ്സ് ഉണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
ഇംഗ്ലീഷിലും അറബിയിലുമാണ് ഇത്തരം അക്കൗണ്ടുകളില്‍ നിന്നും ട്വീറ്റുകള്‍ വരുന്നതെന്നും അന്വേഷണങ്ങള്‍ തെളിയിക്കുന്നു.
Discussion about this post