മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ലോക ബോക്സിംഗ് താരം മേരി കോം ബിജെപിയുടെ താര പ്രചാരകയാകും. നിലവില്‍ രാജ്യസഭ എംപിയാണ് മേരി കോം. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് കരുതുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് മേരി കോം അന്തിമതീരുമാനം എടുത്തിട്ടില്ല എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷമാണ് മണിപ്പൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേരികോമിന്റെ സഹോദരന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
മേരി കോമുമായി ഇക്കാര്യം സംസാരിച്ചുവെന്നും അവസാന തീരുമാനം ആയിട്ടില്ലെന്നും ആസാം ധനകാര്യവകുപ്പ് മന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ അറിയിച്ചു. ഇന്നലെ മന്ത്രി മേരികോമുമായി ഇംഫാലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ എത്തിയിരുന്നു. പ്രമുഖ ആക്ടിവിസ്റ്റ് ഇറോം ശര്മ്മിളയുമായും ബിജെപി ബന്ധപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദിയില്‍ നിന്ന് ആവശ്യമായ ഉപദേശം തേടും എന്നും ഇറോം വ്യക്തമാക്കിയിരുന്നു.
Discussion about this post