ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചു. നിരവധി പേരെ കാണാതായി. ലുഡ്വിങ്ഷഫെനിലെ ബിഎഎസ്എഫ് പ്ലാന്റിലാണ് തിങ്കളാഴ്ച ഉഗ്ര സ്ഫോടമുണ്ടായത്.
ലോകത്തെ തന്നെ ഏറ്റവും വലിയ കെമിക്കല്‍ നിര്‍മ്മാണ പ്ലാന്റാണിത്. 33,000 തൊഴിലാളികളാണ് ഇവിടെ മാത്രം ജോലി ചെയ്യുന്നത്. ദ്രാവക രസം, പശ, പെട്രോകെമിക്കല്‍സ്, പ്ലാസ്റ്റിക്സ്, വളം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ദുരന്തത്തില്‍ ആറ് തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും കമ്പനി വ്യക്തമക്കി. കാണാതായവരും മരണപ്പെട്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
നൂറുകണക്കിന് അടി ഉയരത്തില്‍ വരെ തീ ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. മണിക്കൂറുകളോളം തീ ആളിക്കത്തി. പൈപ്പ്ലൈനില്‍ നടന്ന ജോലിക്കിടെ പ്രദേശിക സമയം 11.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു.
ലുഡ്വിങ്ഷഫെനിലും സമീപപ്രദേശങ്ങളിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടിനു പുറത്തിറങ്ങരുതെന്നും ജനാലകളും വാതിലുകളും തുറക്കരുതെന്നും മുന്നറിയിപ്പി പറയുന്നു. സ്കൂളുകളിലും നഴ്സറികളിലുമുണ്ടായിരുന്ന കുട്ടികള്‍ക്ക് ശ്വാസതടസ്സം നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post