ഓക്ലാന്‍ഡ്: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കക്കെതിരെ പാക്കിസ്ഥാന് 29 റണ്‍സ് വിജയം.പാക്കിസ്ഥാന് മുന്നോട്ട് വച്ച 232 റണ്‍സ് വിയലക്ഷ്യത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്ക 202 റണ്‍സിന് പുറത്തായി. നായകന് ഡിവില്ലേഴ്സ് 58 പന്തുകളില്‍ നിന്നും 77 റണ്‍സ് നേടി.
38 റണ്‍സെടുത്ത ആംലയും, 27 റണ്‍സെടുത്ത പ്ലെസിസും ഒഴികെ മറ്റുള്ള മുന്‍നിര ബാറ്റ്സ്മാന്മാര് വേഗത്തില്‍ കീഴടങ്ങി.
മിസ്ബാഹുല്‍ ഹഖ് (56), സര്‍ഫ്രാസ് അഹ്മദ് (49) എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഡെയില്‍ സ്റ്റെയിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോണി മോര്‍ക്കലും അബോട്ടും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഓപണര്‍ അഹ്മദ് ഷെഹ്സാദിനെ (18) തുടക്കത്തിലേ പാക്കിസ്ഥാന് നഷ്ടമായിരുന്നു. 37 റണ്‍സില്‍ നില്‍ക്കെ യൂനുസ് വീണു. ഷാഹിദ് അഫ്രീദി 22 റണ്‍സെടുത്തു, 37ാം ഓവറിനിടെ ഈഡന് പാര്‍ക്കില്‍ മഴയത്തെിയതിനെ മത്സരം കുറച്ചു സമയത്തേക്ക് തടസ്സപ്പെട്ടു. പിന്നീടത്തെിയ ഷൊഹൈബ് മഖ്സൂദ് (8), ഉമര്‍ അക്മല്‍ (13) മുഹമ്മദ് ഇര്ഫാന് (1), റഹാത്ത് അലി(1), സൊഹൈല്‍ ഖാന് (3), വഹാബ് റിയാസ് (0) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
Discussion about this post