ഡല്‍ഹി:സ്വന്തം കുഞ്ഞിന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതിന്റെ സന്തോഷത്തിലാണ് മിര്‍സാപൂരിലെ ദമ്പതികള്‍. അവരുടെ പുതിയതായി പിറന്ന കുഞ്ഞിന് ഫോണിലൂടെ വിളിച്ച് പേര് സമ്മാനിച്ച പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തു.
മിര്‍സാപൂര്‍ സ്വദേശി ഭാരത് സിംഗിനെ വിളിച്ചാണ് മോദി പേര് സമ്മാനിച്ചത്. ഞാന്‍ നരേന്ദ്രമോദി, താങ്കളുടെ പത്നി വിഭ സിംഗിന്റെ കത്ത് ലഭിച്ചിരുന്നു. താങ്കളുടെ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് എത്തിയെന്നറിഞ്ഞു അഭിനന്ദനങ്ങള്‍, അവള്‍ക്ക് വൈഭവി എന്ന് പേരിടുക. എന്നിങ്ങനെയായിരുന്നു മോദിയുടെ ഫോണ്‍ സന്ദേശം.
‘പ്രധാനമന്ത്രിയുടെ ഫോണ്‍സന്ദേശം ലഭിച്ചപ്പോള്‍ കുറെ നേരം വേറൊരു ലോകത്തായി പോയി’-ഭാരത് പറഞ്ഞു.
മോദിയുടെ ആരാധകരായ ഭാരതിനും പത്നി വിഭാ സിംഗിനും ഓഗസ്റ്റ് 13നാണ് ഒരു പെണ്‍കുട്ടി പിറന്നത്. മകള്‍ക്ക് മോദി തന്നെ പേരിടണമെന്നായിരുന്നു ആഗ്രഹം. തുടര്‍ന്ന് വിഭ പ്രധാനമന്ത്രിയ്ക്ക് അക്കാര്യം അഭ്യര്‍ത്ഥിച്ച് കത്തയച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി കത്തിന് മറുപടി അയച്ചു. താങ്കള്‍ക്കു ഒരു പെണ്‍കുഞ്ഞുണ്ടായതില്‍ അഭിനന്ദിക്കുന്നു, വൈഭവി നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കും, അവളായിരിക്കും നിങ്ങളുടെ ശക്തി. എന്നായിരുന്നു കത്തിലെ വാചകങ്ങള്‍. ഇതിന് പിറകെ ഫോണില്‍ നേരിട്ട് വിളിക്കുക കൂടി ചെയ്തതോടെ സ്വപ്ന ലോകത്തായി ആ കുടുംബം.
സാദാരണക്കാരുടെ ആഗ്രഹത്തോട് ഒരു ഭരണാധികാരി പുലര്‍ത്തുന്ന സമീപനം ഏറെ ആഹ്ലാദകരമാണെന്ന് ഭാരതിന്റെ കുടുംബം പറയുന്നു.
Discussion about this post