ലഖ്നോ: ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്ന് ശിവ്പാല്‍ യാദവടക്കം നാലു മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി. മുലായം സിംഗ് യാദവിന്റെ സഹോദരനാണ് ശിവ്പാല്‍ യാദവ്.
ശിവ്പാല്‍ യാദവിനെക്കൂടാതെ മന്ത്രിമാരായ ശദാബ് ഫാത്തിമ, ഓം പ്രകാശ് സിങ്, നരാദ് റായ് എന്നിവരെയും പുറത്താക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച നോട്ടീസ് അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായികിന് അയച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ ഭാഗമല്ലാത്ത അമര്സിംഗിനിനെ പിന്തുണക്കുന്നവര്‍ക്ക് പാര്‍ട്ടില്‍ ഇടമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post