കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍
കോണ്‍ഗ്രസ് നേതാവടക്കം മൂന്നുപേര്‍ക്കെതിരെ കേസ്. മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്പിലാണ് കേസിലെ പ്രതി. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂര്‍ നല്കിയ പരാതിയിന്മേലാണ് കേസ്. ഭൂമി ഇടപാടിന്റെ പേരില്‍ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോകുകയും ഒരുദിവസത്തിലേറെ രഹസ്യകേന്ദ്രത്തില്‍ തടഞ്ഞുവെച്ച് നഗ്നനാക്കി മര്‍ദ്ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളുടെ മകനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിലിന്റെ നിര്‍ദേശപ്രകാരമാണ് ഗുണ്ടാസംഘം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആന്റണിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. അദ്ദേഹം ഒളിവിലാണ്. മറ്റൊരു നഗരസഭാംഗം ജിന്സണ് പീറ്ററും കേസില്‍ പ്രതിയാണ്. കോണ്‍ഗ്രസ് നേതാവ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍, കെപിസിസി ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം മറ്റൊരു ക്വട്ടേഷന്കേസില് സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Discussion about this post