കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമം കൊണ്ട് വരുന്നത് വരെ പുനര്‍ മതപരിവര്‍ത്തനം തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട്. ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിന് കാരണം മതപരിവര്‍ത്തനമാണെന്നും ഇനി ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ നിശബ്ദരായി ഇരിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. ‘ഒന്നുകില്‍ സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയുക ഇല്ലെങ്കില്‍ തങ്ങളെ പുനര്‍മതപരിവര്‍ത്തന പരിപാടിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കുക’-തൊഗാഡിയ പറഞ്ഞു.
രാജ്യത്ത് മതഭേദമില്ലാതെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ പാടുള്ളു എന്ന നിയമം കൊണ്ട് വരണമെന്ന് തൊഗാഡിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വീട്ടിലേക്ക് മടങ്ങുക എന്നര്‍ത്ഥം വരുന്ന ഘര്‍ വാപ്‌സി എന്ന പരിപാടിയിലൂടെ രാജ്യമെമ്പാടും നിരവധി പേര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ച് വന്നിരുന്നു. എന്നാല്‍ പുനര്‍ മതപരിവര്‍ത്തനം അനുവദിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികളും മറ്റ് മതസംഘടനകളും രംഗത്തെത്തി. തുടര്‍ന്ന് മതപരിവര്‍ത്തന നിരോധിക്കാന്‍ നിയമം കൊണ്ട് വരന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും, എല്ലാ കക്ഷികളും ഇതിനായി രംഗത്തെത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചത്.
ഈ സാഹചര്യത്തില്‍ ഘര്‍ വാപ്‌സിയുമായി മുന്നോട്ട് പോകുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. മംഗളൂരുവില്‍ നടന്ന വിരാട് ഹിന്ദു ഹൃദയസംഗമത്തില്‍ പുനര്‍ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിഎച്ചപി നേതാക്കള്‍ നടത്തിയത്.
Discussion about this post