തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തേക്കും. ആരോപണവിധേയനായ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്ന് പറഞ്ഞ് രാധാകൃഷ്ണന് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ആരോപണ വിധേയരായ ജയന്തനേയും ബിനിഷിനേയും സസ്പെന്റ് ചെയ്തുകൊണ്ടുള്ള നടപടി വിശദീകരിക്കുമ്പോഴായിരുന്നു രാധാകൃഷ്ണന് പരാതിക്കാരിക്കെതിരെ രംഗത്തെത്തിയത്.
പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചിട്ടും ആ വാക്കുകളെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു രാധാകൃഷ്ണന് യുവതിയുടേയും ഭര്‍ത്താവിന്റെയും പേര് വെളിപ്പെടുത്തിയത്. ആരോപണത്തിന്റെ പശ്ചാതലത്തില്‍ പാര്‍ട്ടി അംഗങ്ങളായ ജയന്തനെയും ബിനീഷിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും ജയന്തന് രാജിവെക്കില്ല.
ആരോപണങ്ങളെ കുറിച്ച് പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം കടുത്ത നടപടികളിലേക്ക് പോകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയായ കെ രാധാകൃഷ്ണന് വ്യക്തമാക്കി.
Discussion about this post