ഡല്‍ഹി: ഇന്ത്യാ പാക് ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം കുട്ടികളില്‍ പാക് വിരോധം ഉണ്ടാക്കുന്നുവെന്ന് പഠനം.ഏര്‍ളി ചൈല്‍ഡ്ഹുഡ് അസോസിയേഷന് (ഇ.സി.എ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.
ടി.വി.യില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണുമ്പോള്‍ രക്ഷിതാക്കള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കുട്ടികളെ കാസ്വാധീനിക്കുന്നുണ്ട്. ഇത് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ പാക്കിസ്ഥാന് വിരോധത്തിന്റെ വിത്തുകള്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ പാകുകയാണ്. പാക്കിസ്ഥാന് ഇന്ത്യയുടെ ശത്രുവാണെന്ന ധാരണ അങ്ങുനെഅവരില് ഉറച്ചുപോവുന്നു. പാക്കിസ്ഥ്ാനെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയാണ് പല കുട്ടികളും കാണുന്നത്പഠനം കണ്ടെത്തി.
ലോകകപ്പില്‍ ഇന്ത്യാപാക് മത്സരം നടന്നതിന്റെ പിറ്റേ ദിവസമാണ് സംഘടന പഠനം നടത്തിയത്. മുംബൈ, പുണെ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ രണ്ട് വയസ്സിനും ആറ് വയസ്സിനും ഇടയില്‍ പ്രായമുള്ള ഏഴായിരം കുട്ടികളില്‍ നിന്നായിരുന്നു സംഘടന വിവരങ്ങള്‍ തേടിയത്.
Discussion about this post