ശ്രീനഗര്‍: റിലയന്‍സിന്റെ ജിയോ കണക്ഷനൊപ്പം വാങ്ങിയ ലൈഫ് സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. ജമ്മുവിലെ നാഷ്ണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്‍വീര്‍ സാദിഖിന്റെ സ്മാര്‍ട്ട്ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ട്വിറ്ററിലൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
പൊട്ടിത്തെറി പതിവായതിന് പിന്നാലെയാണ് സാംസങ്ങിന്റെ ഗ്യാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. വിമാനങ്ങളില്‍ പോലും ഗ്യാലക്സി സെവന് ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ട്വിറ്ററില്‍ തന്‍വീര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ഉടനെയൊന്നും ഇനി ഞാന്‍ എന്റെ ഫോണ്‍ ഉപയോഗിക്കില്ല എന്ന പ്രതികരണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്ത് വന്നു.
തന്‍വീറിന് ഉണ്ടായ പ്രശ്നത്തെ ഗുരുതരമായി കാണുന്നെന്നും ഉടന്‍ അന്വേഷ്ണം ആരംഭിക്കുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
My family had a narrow escape today after @reliancejio 's @Reliance_LYF phone exploded & burst into flames. pic.twitter.com/NggIGMc8Zw
— Tanvir Sadiq (@tanvirsadiq) November 6, 2016
Glad everyone is safe Tanvir. This looks like it was a very narrow escape. I won't be using my handset anytime soon, that's for sure. https://t.co/gb9tXeD7aV
— Omar Abdullah (@OmarAbdullah) November 6, 2016
Discussion about this post