ജനീവ : ഇറാഖിലെ മൊസൂളില്‍ അറുപതിലേറെപ്പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ കൊന്നു കെട്ടിത്തൂക്കിയതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. രാജ്യദ്രോഹികളും ഗവണ്മെന്റ് സൈന്യത്തെ സഹായിക്കുന്നവരുമെന്ന് ആരോപിച്ചാണു ക്രൂരമായ നടപടി.
സൈന്യത്തില്‍ നിന്ന ്കനത്ത തിരിച്ചടി നേരിടുന്നതിന്റെ പകയാണ് ഐഎസ് ഭീകരര്ക്കെന്നാണ് വിലയിരുത്തല്‍. ഭീകരരുടെ നിയന്ത്രണത്തില്‍ നിന്നു മൊസൂള്‍ പിടിക്കാന്‍ ഒരു മാസമായി സേന പോരാട്ടത്തിലാണ്. ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചു ചുവന്ന അക്ഷരത്തില്‍ രാജ്യദ്രോഹികള്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് തൂക്കിയാണ് എല്ലാവരെയും കൊന്നത്.
ഐഎസില്‍ നിന്നു കനത്ത ചെറുത്തുനില്‍പ്പു നേരിടുന്നുണ്ടെങ്കിലും മൊസൂള്‍ നഗരത്തിന്റെ വടക്കും തെക്കും ഭാഗത്തു പോരാട്ടമുഖം തുറക്കുകയാണെന്നു സേന പറഞ്ഞു.
Discussion about this post