കൊല്‍ക്കത്ത: നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍ കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ യോജിച്ച് നീങ്ങാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം സിപിഎം തള്ളി. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ട് അറിയിച്ചു. കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ സഖ്യമെന്ന ആവശ്യം തൃണമൂലാണ് ആദ്യം മുന്നോട്ട് വെച്ചത്.
നാരദ,ശാരദ എന്നീ കുംഭകോണങ്ങളിലൂടെ കള്ളപ്പണം ശേഖരിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസുകാരെന്നും,അതിനാല്‍ അവരുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനും സിപിഐഎം ഇല്ലെന്നും വൃന്ദ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചതിനു ശേഷമായിരുന്നു മമതയുടെ പ്രതികരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, സമാജ്വാദി, ബിഎസ്പി എന്നീ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.
അതേസമയം കള്ളപ്പണക്കാരുമായി മമത അടപത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പാര്‍ട്ടിയ്ക്ക് വലിയ അളവില്‍ കള്ളപ്പണമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു. മമതയെ പിന്തുണക്കുന്ന വിലയൊരു വിഭാഗത്തിനും കള്ളപ്പണത്തിന്റെ പിന്ബലമുണ്ടെന്നാണ് ആക്ഷേപം.
Discussion about this post