കൊച്ചി : പച്ചാളത്ത് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി .പച്ചാളം മേല്‍പ്പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും കോടതി പറഞ്ഞു. പച്ചാളത്തെ ഭൂവുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത് .ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കേട്ടതിന് ശേഷമാണ് നടപടികള്‍ തുടരുന്നതില്‍ തടസമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.
മേല്‍പ്പാലം വരുന്നതോടെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ തുക നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭൂവുടമകള്‍ക്ക് എണ്‍പത് ശതമാനം നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.മേല്‍പ്പാല നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ അഭിഭാഷക കമ്മീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
പച്ചാളത്ത് കുടിയൊഴിപ്പിക്കലിനെതിരെ രാവിലെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് പച്ചാളത്ത് സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്
Discussion about this post