നിലമ്പൂര്‍ : നിലമ്പൂര്‍ വേങ്ങാട് ആദിവാസി കോളനിയിലെ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി പരാതി. നിലമ്പൂര്‍ വനിതാ പൊലീസ് സ്റ്റേഷെന്റ ആഭിമുഖ്യത്തില്‍ കോളനിയില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയിലാണ് പീഡന വിവരം പുറത്തായത്. 4ഉം, 14ഉം വയസുള്ള പെണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. പീഡനത്തിരയായ പെണ്‍കുട്ടികളിലൊരാള്‍ ഗര്‍ഭിണിയാണ്.
ആഡ്യന്‍പാറ ജലവൈദ്യുത പദ്ധതി പ്രൊജക്ട് പ്രവര്‍ത്തിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.എന്നാല്‍ പ്രതികള്‍ എല്ലാവരും കേരളത്തിന് പുറത്തേക്ക് പോയതായാണ് വിവരം സംഭവത്തെത്തുടര്‍ന്ന് വനിതാ സ്റ്റേഷന് എസ് ഐ നല്കിയ പരാതിയില്‍ നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് കേസെടുത്തു.
Discussion about this post