ഡല്‍ഹി: വായ്പ എടുത്തവര്‍ക്ക് അത് തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി റിസര്‍വ് ബാങ്ക്. 60 ദിവസത്തേയ്ക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഒരു കോടി രൂപ വരെയുള്ള വീട്, കാര്‍, കാര്‍ഷിക വായ്പകളുടെ തിരിച്ചടവിന് 90 ദിവസം അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് മാസം കൂടി നീട്ടിയത്.
പ്രതിദിനം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക വര്‍ധിപ്പിക്കില്ലെന്നും ആര്‍ബിഐ അറിയിച്ചു.ആകെയുള്ള രണ്ടര ലക്ഷം എടിഎമ്മുകളില്‍ മുക്കാല്‍ഭാഗവും ഇനിയും പുന:ക്രമീകരിക്കേണ്ടതുണ്ട്. അതിനാലാണ് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള തുക കൂട്ടേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചത്. നിലവില്‍ പുനക്രമീകരിച്ച എടിഎമ്മുകളില്‍ നിന്നും 2500 രൂപയും അല്ലാത്തവയില്‍ നിന്നും 2000 രൂപയുമാണ് പിന്‍വലിക്കാവുന്നത്. പുനക്രമീകരിക്കാത്ത എടിഎമ്മുകള്‍ വഴി 50, 100 രൂപ നോട്ടുകള്‍ കൂടുതല്‍ ലഭ്യമാക്കുമെന്നും കേന്ദ്രബാങ്ക് അറിയിച്ചിട്ടുണ്ട്. പണം അസാധുവാക്കിയതിന് ശേഷം ഉള്ള സ്ഥിതിയെക്കുറിച്ച് പരിശോധിക്കാന്‍ പ്രത്യേകസമിതികള്‍ക്ക് രൂപം നല്കി. ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മൂന്ന് പേരടങ്ങുന്ന പ്രത്യേകസമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ് വഴി ഇടപാട് നടത്തുന്നവര്‍ക്ക് അടുത്ത 31 വരെ ഫീസ് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടു. കറണ്ട് അക്കൗണ്ടുള്ളവര്‍ക്ക് 50,000 രൂപ വരെ പിന്‍വലിക്കാനുള്ള ഇളവ് ഓവര്‍ഡ്രാഫ്റ്റ് ക്യാഷ് ക്രഡിറ്റ് അക്കൗണ്ടിനും ബാധമാക്കി. കഴിഞ്ഞ 10-ാം തീയതി മുതല്‍ 5,44,571 കോടി രൂപയുടെ ഇടപാട് നടന്നതായി ആര്‍ബിഐ അറിയിച്ചു. 5,11,565 കോടിയുടെ നിക്ഷേപം നടന്നു.
Discussion about this post