ലോകകപ്പിന്റെ പുള്‍ എയില്‍ മുന്ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. 15 റണ്‍സിന് ബംഗ്ലാദേശ് തോല്പിച്ചതോടെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു.ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടില്‍ പുറത്താവുന്നത്.
ഇംഗ്ലണ്ട് പുറത്തായതോടെ ബംഗ്ലാദേശ് ടീമിന് ക്വാര്‍ട്ടറിലേക്ക് കടക്കാനുള്ള സാധ്യത കൂടി. മൂന്ന് ജയമാണ് ബംഗ്ലാദേശ് നേടിയത്. അതേസമയം കളിച്ച അഞ്ച് കളികളില്‍ ഒന്ന് മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.
ഇന്ത്യ പൂള്‍ബിയില്‍ ഒന്നാം സ്ഥാനക്കാരാണ് ഇപ്പോള്‍. അത് നിലനിര്‍ത്തിയാല്‍ പൂള് എയിലെ നാലാം സ്ഥാനക്കാരായ ബംഗ്ലാദേശിനെ ക്വാര്‍ട്ടറില്‍ നേരിടാനാകും. നിലവില്‍ പോയിന്റെ നിലയില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്താണ്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 48.3 ഓവറില്‍ 260റണ്‍സിന് പുറത്തായി.63 റണ്‍സെടുത്ത ബെല്ലും, 65 റണ്‍സെടുത്ത ബെല്ലും പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല.
നേരത്തെ 103 റണ്‍സെടുത്ത മുഹമ്മദുള്ളയുടെ ബാറ്റിംഗാണ് ബംഗ്ലാദേശിന് മികച്ച സ്ക്കോര്‍ സമ്മാനിച്ചത്.
Discussion about this post