ഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കി ഇന്ത്യ. സാര്‍ക്കില്‍ വിള്ളല്‍ ശ്രഷ്ടിക്കുവാന് നോക്കിയാല്‍ ദക്ഷിണേഷ്യയിലെ പ്രാദേശിക സഹകരണത്തിന് മറ്റ് വഴികള്‍ തേടേണ്ടിവരുമെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍. സാര്‍ക്കിന്റെ ലക്ഷ്യം പ്രദേശിക സഹകരണമാണ്. എന്നാല്‍ ഒരു അംഗമായി ഇരുന്നുകൊണ്ട് സാര്‍ക്ക് സംരംഭങ്ങള്‍ക്ക് തടസ്സപ്പെടുത്തിക്കൊണ്ട് നല്ല അംഗമാണെന്ന് പറയുന്നതില്‍ കാര്യമില്ല. ഇത് തുടര്‍ന്നാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടിവരും ജയശങ്കര്‍ വ്യക്തമാക്കി.
കാഠ്മണ്ഡുവില്‍ നടന്ന ഉച്ചകോടിയില്‍ സാര്‍ക്ക് രാജ്യങ്ങളുടെ പ്രൊജക്ട് പാക് ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനെ സൂചിപ്പിച്ചാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ ബിംസ്ടെക് (BISMTEC Bay of Bengal Initiative for MultiSectoral Technical and Economic Cooperation) ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ ഉണ്ടെന്നും വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മാര്, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്ഡ് എന്നിവരുടെ കൂട്ടായ്മയാണിത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഇസ്ലാമാബാദില് നടത്താനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെക്കേണ്ടി വന്നിരുന്നു.
Discussion about this post