കശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്.
പൂഞ്ച് കൂടാതെ ബിംപെര്‍ ഗാലി, കൃഷ്ണ ഗട്ടി, നൗഷാര സെക്ടറുകളിലും പാക് സേന വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ തല അറുത്ത സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. രാജസ്ഥാനിലെ ഖിര്‍ ജംഖാസ് സ്വദേശി പ്രഭു സിങ് (25) ന്റെ മൃതദേഹമാണ് വികൃതമാക്കിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാക് സേന കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ തലയറുക്കുന്നത്.
Discussion about this post