ആരാധനാലയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുമ്പോള്‍ അതില്‍ പ്രതിഷേധിക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന ഉത്തരവിനോടനുബന്ധിച്ച് ഉണ്ടായ പ്രതിഷേധങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്മനാഭസ്വാമി ത്രേത്തില് ചുരിദാര്‍ ധരിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് വിവാദമായിരുന്നു. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് ചൊവ്വാഴ്ചയാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയത്. ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
Discussion about this post